1943 -ല്‍ ലിയോ കാനര്‍ എന്ന സൈക്ക്യാട്രിസ്റ്റാണ് ഏര്‍ളി ഇന്‍ഫന്റയില്‍ ഓട്ടിസം (ഋമൃഹ്യ കിളമിശേഹല അൗശോെ) എന്ന അവസ്ഥയെക്കുറിച്ച് കണ്ടുപിടിക്കുന്നത്. കുട്ടികളുടെ വളര്‍ച്ച കാലഘട്ടത്തില്‍ വ്യക്തമായ ലക്ഷണങ്ങളോടുകൂടി ഇതിനെ നിര്‍ണ്ണയിക്കുവാന്‍ സാധിക്കും. വൈകാരികഭാവങ്ങളും സാമൂഹികമായ ഇടപഴകലു മില്ലാത്ത ഒരു നിസ്സംഗാവസ്ഥായാണ് ഇത്തരം തകരാറുള്ള കുട്ടികളില്‍ കാണപ്പെടുക. പെര്‍വസീവ് ഡവലപ്പമെന്റല് ഡിസോര്‍ഡേഴ്സ് എന്ന വിഭാഗത്തിലാണ് ഈ തകരാര്‍ അറിയപ്പെടുന്നത്.
സോഷ്യല്‍ ഇന്ററാക്ഷന്(സാമൂഹിക ഇടപഴകല്‍), കമ്യൂണിക്കേഷന്‍(ആശയ വിനിമയം), ബിഹേവിയര്‍ (പെരുമാറ്റം) എന്നിവയില്‍ ഉണ്ടാകുന്ന ഒരു പ്രത്യേക സ്തംഭനാവസ്ഥയാണിത്. തന്റെ ചുറ്റുമുള്ളവരുടെ വൈകാരിക ഭാവങ്ങളെ മനസ്സിലാക്കുവാനോ അവരോട് പ്രതികരിക്കുവാനോ, ബന്ധം സ്ഥാപിക്കുവാനോ ഈ കുട്ടികള്‍ക്ക് കഴിയുന്നില്ല. അവരവരുടെ അച്ഛനമ്മമാരുടെയോ അടുത്ത ബന്ധുക്കളുടെയോ സനേഹപ്രകടനങ്ങള്‍ അവര്‍ ഗൗനിക്കുകയില്ല. എടുക്കുവാന്‍ കൈകള്‍ നീട്ടുന്ന അമ്മമാരോട് യാതൊരു പ്രതിപത്തിയും ഇവര്‍ കാണിക്കുകയില്ല. വിളിച്ചാല്‍ വിളി കേള്‍ക്കാത്ത മട്ടില്‍ ഇരിക്കുന്നു. അപരിചിതരോടും, അടുത്ത ബന്ധുക്കളോടും, ജീവനില്ലാത്ത വസ്തുക്കളോടും(കളിപാട്ടങ്ങള്‍) ഇവര്‍ ഒരേപോലെ വര്‍ത്തിക്കുന്നു.
കളികളില്‍ ഏര്‍പ്പെടുമ്പോള്‍ മറ്റു കുട്ടികളേയോ മുതിര്‍ന്നവരേയോ അനുകരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. സങ്കല്പങ്ങളോ ഭാവനകളോ മുളപൊട്ടാത്ത മനസ്സാണ് ഇവര്‍ക്കുള്ളത്. ഈ കുട്ടികള്‍ കളിക്കോപ്പുകള്‍ കൈകാര്യം ചെയ്യുന്നത് വിചിത്രമായ രീതികളിലായിരിക്കും. കൂടാതെ സദാസമയം ഇഷ്ടപ്പെട്ട എന്തേങ്കിലും ഒരുവസ്തുവിനു വേണ്ടി പിടിവാശി കാണിക്കുകയും അത് കാലാകാലത്തേക്കു തുടര്ന്നുപോയേക്കാം. വസ്തു ഏതുവേണമെങ്കിലും ആകാം(ഉദ: ചീര്‍പ്പ്, ഉടുപ്പ്, ചെപ്പ്, സ്പൂണ്‍ എന്നിവ). ആവിശ്യം കഴിഞ്ഞാല്‍ മറ്റുള്ളവരെപോലെ അവ ഉപേക്ഷിക്കുവാന്‍ ഇവര്‍ തയ്യാറാകില്ല.
ഭാഷാപ്രയോഗത്തിലും ആശയവിനിമയത്തിലുമുള്ള അപര്യപ്തതകള്‍ പ്രത്യേക ലക്ഷണം തന്നെയാണ്. ഓട്ടിസം ഉള്ള പലകുട്ടികളും വളരെ താമസിച്ചായിരിക്കും സംസാരിച്ചു തുടങ്ങുക. ചിലപ്പോള്‍ രണ്ടോ മൂന്നോ വയസ്സുവരെ സംസാരിച്ചു എന്നുവരും. ഭാഷയും സംസാരവും വികാസം പ്രാപിച്ചതിനുശേഷം അവ നിന്നു പോകുന്നതും പതിവാണ്. ശബ്ദങ്ങള്‍ കൊണ്ടോ, മുഖഭാവങ്ങള്കൊണ്ടോ, ആംഗ്യങ്ങള്‍ കൊണ്ടോ ആശയവിനിമയം നടത്താന്‍ ഇവര്‍ക്കു സാധിക്കാതെ വരുന്നു. വാക്കുകള്‍ അര്‍ത്ഥശൂന്യമായി ആവര്‍ത്തിച്ചു പയോഗിക്കുക, അസാധാരണ മായ വാക്യഘടനയോടുകൂടി സംസാരിക്കുക (ഉദാ: ഞാന്‍ എന്നതിന് പകരം നിങ്ങള്‍ എന്നു പ്രയോഗിക്കുക) തുടങ്ങിയ പല പ്രത്യേകതകളും ഇവരില്‍ കാണുന്നു. ഒരുപക്ഷെ ഇവര്‍ക്ക് നല്ലരീതിയില്‍ എഴുതുവാന്‍ സാധിച്ചേക്കാം. അതിലും അവര്‍ത്തനം കാണാന്‍ സാധിക്കും.
വളര്‍ന്നു ഇടപെഴകി വരുന്ന ചുറ്റുപാടുകളില്‍ മാറ്റങ്ങളോ വ്യത്യാസങ്ങളോ സംഭവിക്കുന്നത് ഈ കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. ചില കുട്ടികള്‍ പ്രത്യേക ഭക്ഷണങ്ങളോടും വസ്ത്രങ്ങളോടും വസ്തുക്കളോടും മമത കാണിക്കുന്നു. വെറുതെ വട്ടം കറങ്ങുക, കൈക്കൊട്ടിക്കൊണ്ടിരിക്കുക, മുന്നോട്ടുംപിറകോട്ടും ആടുക, ഉപ്പുറ്റി നിലം തൊടാതെ ഓടുക, തല ചുമരില്‍ ഇടിക്കുക എന്നീ അസാധാരണ സ്വഭാവങ്ങള്‍ ഇവരുടെ കൂടപ്പിറപ്പുകളാണ്.
ഓട്ടിസം ഉള്ള കുട്ടികളില്‍ നല്ലൊരു ശതമാനം(40%മുതല്‍ 60%വരെ) ബുദ്ധിമാന്ദ്യം ഉള്ളവരാണ് എന്ന് ആധുനിക പഠനങ്ങള്‍ സൂചിപ്പിക്കുന്നുവെങ്കിലും ബുദ്ധിപരമായ തകരാറുകള്‍ ഇല്ലാത്ത ഓട്ടിസ്റ്റിക് കുട്ടികളും സമൂഹത്തില്‍ ഉണ്ട്. മൂന്ന് വയസ്സിന് മുന്‍പുള്ള കാലയളവിലാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് ഈ തകരാര്‍ കൂടുതല്‍.
മാനസിക-സാമൂഹിക പ്രശ്നങ്ങള്‍: വളരെയധികം പ്രശ്നങ്ങള്‍ ഈ കുട്ടികള്‍ അഭി മുഖീകരിക്കേണ്ടിവരുന്നു. ബുദ്ധിപരമായ തകരാറുകള്‍ ഇല്ലാത്ത ഓട്ടിസം ബാധിച്ച കുട്ടികളുടെ വിഷമതകള്‍ പലപ്പോഴും ആരും മനസ്സിലാക്കിയില്ല എന്നുവരാം. ഇവര്‍ അലസന്മാരായും മടിയന്മാരായും ബുദ്ധിമാന്ദ്യം ഉള്ളവരായും മുദ്ര കുത്തപ്പെടുന്ന പ്രവണത സമൂഹത്തില്‍ കൂടുതലാണ്. സ്വന്തം പ്രതീക്ഷകള്‍ക്കൊത്ത് വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകാതെ, തുടരെ തുടരെയുള്ള പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ ഇവരുടെ ആത്മവിശ്വാസം പൂര്‍ണ്ണമായും തകരുന്നു. രക്ഷിതാക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ ഇവരില്‍ ഉത്കണ്ഠയും അസ്വസ്ഥതയും വളര്‍ത്തുന്നു. പല കുട്ടികളും വിദ്യാഭ്യാസത്തെ ഭയാശങ്കകളോടെയായിരിക്കും നോക്കി കാണുക.
അസ്വസ്ഥതകളും ആന്തരിക സംഘര്‍ഷങ്ങളും സ്വഭാവ വൈകല്യങ്ങളിലേക്ക് നയിക്കുന്നു. അമിതമായ ദേഷ്യം, ദുഃശ്ശാഠ്യങ്ങള്, സാമൂഹ്യവിരുദ്ധ പ്രവണതകള്‍ തുടങ്ങി പലദുഃശ്ശീലങ്ങളും വളര്‍ന്നുവരുന്നു. കൂട്ടത്തില്‍ ലൈംഗീക ചൂഷണവും നേരിടുന്നതാണ്. ഈ വിഷമ വ്യത്തത്തില്‍ നിന്ന് കര കയറാനാവാതെ അധഃപതിച്ചു പോകുന്ന കുട്ടികളും നിരവധിയാണ്.
© Copyright 2020. All Rights Reserved.